ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന
Thursday, May 30, 2024 5:38 AM IST
സോൾ: ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് വ്യാഴാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ജപ്പാൻ കോസ്റ്റ്ഗാർഡും പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നിർദേശം നൽകി. ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടിരുന്നു.
ഇതിനു പിന്നിൽ ജപ്പാനും ദക്ഷിണ കൊറിയയുമാണെന്ന് ആരോപിച്ച് കിം ജോംഗ് ഉൻ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു.