മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും
Thursday, May 30, 2024 4:58 AM IST
കോഴിക്കോട്: മലബാറിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അധിക ബാച്ചുകൾക്ക് പകരം മാർജിനൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്.
വിദ്യാർഥികളുടെ ഭാവി തുലാസിൽ ആക്കുന്ന തീരുമാനത്തിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ കാണുക. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കളക്ടറേറ്റുകൾക്കു മുന്പിൽ ലീഗ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.