പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചു
Thursday, May 30, 2024 12:29 AM IST
ജയ്പുർ: രാജസ്ഥാനിൽ പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചു. മേയ് 25 മുതൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഗൗരവ് ശർമ്മ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് രാജാഷി രാജ് വർമ്മ പറഞ്ഞു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നുവെങ്കിലും മരണംസംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുമെന്ന് എസ്പി പറഞ്ഞു.