തി​രു​വ​ന​ന്ത​പു​രം: ഇത്തവണത്തെ വി​ഷു ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്.

ഒ​ന്നാം സ​മ്മാ​നം VC 490987 എ​ന്ന ന​മ്പ​രി​നാ​ണ്. ഈ ​ടി​ക്ക​റ്റ് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്നാ​ണ് സൂ​ച​ന. അ​നി​ല്‍ കു​മാ​ര്‍ എ​ന്ന ഏ​ജ​ന്‍റാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്. 12 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം.

രണ്ടാം സമ്മാനത്തിനർഹമായ നമ്പരുകൾ VA 205272,VB 429992, VC 523085,VD 154182, VE 565485,VG 654490.

മൂന്നാം സമ്മാനത്തിനർഹമായ നമ്പരുകൾ VA 160472,VB 125395,VC 736469,VD 367949, VE 171235,VG 553837. അന്തിമഫലം ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ലഭ്യമാകും.

ഇ​ത്ത​വ​ണ 42 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​ത​വും മൂ​ന്നാം സ​മ്മാ​നം 10 ല​ക്ഷം രൂ​പ വീ​ത​വും നാ​ലാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ്.

അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​യി യ​ഥാ​ക്ര​മം 5000, 2000, 1000, 500, 300 രൂ​പ​യും ന​ല്‍​കും. വി​ഷു ബ​മ്പ​റി​ന്റെ ന​റു​ക്കെ​ടു​പ്പി​നൊ​പ്പം 10 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​നം ന​ല്‍​കു​ന്ന മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. 250 രൂ​പ​യാ​ണ് മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്റെ ടി​ക്ക​റ്റ് വി​ല.