ഗൂ​ഡ​ല്ലൂ​ർ: ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പ​മെ​ത്തി​യ കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണു. കൊ​ള​പ്പ​ള്ളി മ​ഴ​വ​ൻ ചേ​ര​മ്പാ​ടി കു​റി​ഞ്ഞി ന​ഗ​റി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്.

കി​ണ​റി​നു സ​മീ​പം മൂ​ന്ന് ആ​ന​ക​ൾ നി​ല്ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച നാ​ട്ടു​കാ​രാ​ണ് വി​വ​രം വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​ത്. ത​ള്ള​യാ​ന​യും മ​റ്റ് ര​ണ്ട് ആ​ന​ക​ളു​മാ​ണ് കി​ണ​റി​ന് സ​മീ​പ​മാ​യി നി​ല​യു​റ​പ്പി​ച്ച​ത്. വ​ന​പാ​ല​ക​ർ എ​ത്തി​യ​തി​നു പി​ന്നാ​ലെ മ​റ്റു ര​ണ്ട് ആ​ന​ക​ൾ കാ​ട്ടി​ലേ​ക്ക് മാ​റി. എ​ന്നാ​ൽ ത​ള്ള​യാ​ന പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ന​പാ​ല​ക​ർ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മ​ണ്ണു​മാ​റ്റി കു​ട്ടി​യാ​ന​യെ ക​ര​യ്ക്കു ക​യ​റ്റാ​ൻ ശ്ര​മം തു​ട​ങ്ങി.