കൊ​ച്ചി: മൂ​ന്നാ​ര്‍ ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. വ്യാ​ജ പ​ട്ട​യ​ക്കേ​സി​ല്‍ എം.​ഐ. ര​വീ​ന്ദ്ര​നെ​തി​രേ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു.

ര​വീ​ന്ദ്ര​ന് മാ​ത്ര​മാ​യി വ്യാ​ജ പ​ട്ട​യം ഉ​ണ്ടാ​ക്കാ​നാ​കി​ല്ല. 500 വ്യാ​ജപ​ട്ട​യം ഉ​ണ്ടാ​ക്കി​യാ​ല്‍ 500 കേ​സു​ക​ള്‍ വേ​ണ്ടേ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വ്യാ​ജ​പ​ട്ട​യ കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന കു​റ്റം മാ​ത്രം ചു​മ​ത്തി​യ​ത് തൃ​പ്തി​ക​മ​ല്ല.​ ന​ട​ന്ന​ത് വ​ന്‍ അ​ഴി​മ​തി​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

42 ഭൂ​മി കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ തോ​റ്റു. എ​ന്നി​ട്ടും എ​ന്ത് കൊ​ണ്ട് അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സി​ല്‍ സി​ബി​ഐ​യെ സ്വ​മേ​ധ​യാ ക​ക്ഷി ചേ​ര്‍​ക്കും. എ​ന്നാ​ല്‍ കേ​സ് സി​ബി​ഐ​യ്ക്ക് വി​ടു​ന്ന​തി​ന് മു​മ്പ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നെ കേ​ള്‍​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.