അ​മൃ​ത‌്സ​ർ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ 16 ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (രാ​ഷ്ട്രീ​യേ​ത​രം), കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ഞ്ഞു.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി ന‌​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് പ​ഞ്ചാ​ബ്, ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലെ ശം​ഭു, ഖ​നൗ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ മൂ​ന്നു ക​ർ​ഷ​ക​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ മാ​സം 17നു ​ശം​ഭു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് സ​മ​രം വ്യാ​പി​പ്പി​ച്ച​ത്. പ​ഞ്ചാ​ബി​ലെ 13 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു മു​ന്നി​ലും ക​ർ​ഷ​ക​ർ അ​ണി​നി​ര​ന്നി​രു​ന്നു.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ർ​ഷ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.