തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഫ​ലം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഗ്രേ​ഡ് വ്യ​ത്യാ​സം ജൂ​ൺ അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും. സം​സ്ഥാ​ന​ത്ത് ആ​കെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​ത് 4.65 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

മോ​യ് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഡി​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന ലി​ങ്കി​ലൂ​ടെ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ, ഉ​ൾ​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്തി മേ​യ് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം.

ഇ​തി​ന് ശേ​ഷം തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ക​ഴി​യി​ല്ല. ഇ​തി​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ലെ ഹെ​ൽ​പ് ഡെ​സ്ക്കു​ക​ളി​ൽ ല​ഭ്യ​മാ​ണ്.