കോ​ഴി​ക്കോ​ട്: ദു​ബാ​യി​യി​ൽ 15 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് യാ​സി​റി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​റ്റ ദി​വ​സം എ​ത്തി​യ​ത് 100 കോ​ടി ദി​ര്‍​ഹം, അ​താ​യ​ത് 2,263 കോ​ടി രൂ​പ!

ക​ഴി​ഞ്ഞ​യാ​ഴ്ച എ​ടി​എ​മ്മി​ൽ ബാ​ങ്ക് ബാ​ല​ൻ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​വാ​സി​യു​ടെ ക​ണ്ണു​ത​ള്ളി​യ​ത്. അ​വി​ശ്വ​സ​നീ​യ​മാ​യ, ത​നി​ക്ക് ഊ​ഹി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വ​ലി​യ തു​ക അ​ക്കൗ​ണ്ടി​ൽ കാ​ണി​ക്കു​ന്നു.

എ​മി​റേ​റ്റ്സ് ഐ​ഡി​യും പാ​സ്പോ​ർ​ട്ടും അ​പ്ഡേ​റ്റ് ചെ​യ്ത ശേ​ഷം എ​ടി​എം കാ​ർ​ഡ് ശ​രി​യാ​യോ എ​ന്ന​റി​യാ​നാ​ണ് എ​ടി​എ​മ്മി​ൽ ക​യ​റി​യ​ത്. അ​പ്പോ​ഴാ​ണ് 15,000 ദി​ർ​ഹം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടി​ൽ 100 കോ​ടി ദി​ർ​ഹം ബാ​ല​ൻ​സ് കാ​ണി​ച്ച​ത്.

സ്വ​ന്തം ക​ണ്ണു​ക​ളെ വി​ശ്വ​സി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ൾ എ​ടി​എ​മ്മി​ൽ​നി​ന്ന് ല​ഭി​ച്ച സ്ലി​പ്പ് ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും ഇ​ത് വ​ൻ​തു​ക ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചു.

പി​ന്നീ​ട് ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു. എ​ന്തോ ത​ട്ടി​പ്പി​ൽ കു​രു​ങ്ങി​യോ എ​ന്ന​താ​യി​രു​ന്നു പേ​ടി. അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യും ന​ഷ്ട​പ്പെ​ടു​മോ എ​ന്നും ഭ​യ​പ്പെ​ട്ടു. പി​റ്റേ​ന്ന് ബാ​ങ്കി​ൽ ചെ​ന്ന് വി​ഷ​യം പ​റ​ഞ്ഞ​പ്പോ​ൾ സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​ക്കൗ​ണ്ടി​ൽ വ​ൻ​തു​ക കാ​ണി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​തെ​ന്ന് യാ​സ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഒ​രു ഫോം ​ത​ന്ന് പൂ​രി​പ്പി​ച്ച് ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് മൂ​ന്നു ദി​വ​സ​ത്തി​ന​കം അ​ക്കൗ​ണ്ട് പ​ഴ​യ​പ​ടി​യാ​വു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, കെ​വൈ​സി അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ നെ​ഗ​റ്റീ​വ് തു​ക കാ​ണി​ക്കു​മെ​ന്നും അ​ത്ത​ര​ത്തി​ൽ വ​രു​ന്ന തു​ക​ക്കൊ​പ്പം "നെ​ഗ​റ്റീ​വ്' ചി​ഹ്നം കാ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് വ​ൻ തു​ക​യെ​ന്ന് തോ​ന്നു​ന്ന​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​യാ​യ യാ​സി​ർ ദു​ബാ​യി ആ​ർ​ടി​എ​യി​ൽ ഡ്രൈ​വ​റാ​ണ്.