മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു
Tuesday, May 28, 2024 5:56 PM IST
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23) ആണ് മരിച്ചത്.
കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്തു വരികയായിരുന്നു മേഘ്ന.
മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. അഞ്ച് ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.