മിസോറാമില്‍ ക്വാറി തകര്‍ന്ന് അപകടം; പത്ത് പേര് മരിച്ചു; നിരവധി പേരെ കാണാതായി
Tuesday, May 28, 2024 11:41 AM IST
ഐസ്വാള്‍: മിസോറാമിലെ ഐസ്വാളില് കരിങ്കല്‍ ക്വാറി തകര്‍ന്ന് പത്ത് തൊഴിലാളികൾ മരിച്ചു. നിരവധി പേരെ കാണാതായി. പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ സമീപത്തെ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്.
റേമൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുമുണ്ട്. ഹന്തറില് ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
മഴക്കെടുതിയെ തുടര്‍ന്ന് മിസോറാമിലെ മുഴുവന്‍ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോമും പ്രഖ്യാപിച്ചിട്ടുണ്ട്.