അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി
Monday, May 27, 2024 4:06 PM IST
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മുന്‍മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവര്‍ഗീസിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി മണിമേഘലയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചട്ടങ്ങള്‍ പാലിക്കാതെയാണു നിയമനമെന്ന് ഹര്‍ജിയില്‍ പറയുന്നു. വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റാണ് അനില പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്നാണ് ആരോപണം. നേരത്തെ, സമാനമായ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം. അന്ന് മന്ത്രിസഭയില്‍ അംഗമായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ അനൂപ്. നിലവില്‍ പിറവം എംഎല്‍എയാണ് അദ്ദേഹം.