പുതിയ മദ്യനയം ഉപകാരസ്മരണ: ചെറിയാൻ ഫിലിപ്പ്
Monday, May 27, 2024 12:53 PM IST
തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ മദ്യനയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സിപിഎം നേതാക്കൾക്ക് വൻ തുക നൽകിയതിനുള്ള ഉപകാരസ്മരണയാണെന്ന് ചെറിയാൻ ഫിലിപ്പ്.
ടൂറിസത്തിന്റെ മറവിൽ മദ്യനയം നടപ്പാക്കുകയെന്നത് സിപിഎം തന്ത്രമാണ്. മദ്യനയ രൂപീകരണത്തിന് നിർദേശം നൽകാൻ യോഗം വിളിച്ചുകൂട്ടാൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ്. ബാർ മുതലാളിമാരിൽ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തിൽ എക്സൈസ് മന്ത്രിയുടെ ഓഫീസിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
പിരിച്ച പണത്തിന്റെ പേരിലാണ് ചിലർക്കെതിരേ നടപടിയെടുത്തത്. നവകേരള സദസിന്റെ പേരിൽ ബാർ ഉടമകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം നേതൃത്വം വൻതോതിൽ പണം സമാഹരിച്ചിരുന്നുവെന്നും ചെറിയാൻ പിലിപ്പ് ആരോപിച്ചു.