ഇറച്ചിവെട്ടുകടയില് കയറി ആക്രമണം; തൊഴിലാളി കുഴഞ്ഞുവീണു
Monday, May 27, 2024 10:58 AM IST
പാലക്കാട്: വടക്കഞ്ചേരിയില്‍ ഇറച്ചി വില്‍പ്പനക്കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. സംഭവത്തിൽ സന്തോവാന്‍ (37) എന്നയാള്‍ക്ക് പരിക്കേറ്റു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സന്തോവാന്‍ കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കയറിവന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു.
മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാന്‍ കുഴഞ്ഞുവീണു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു.