മഹാരാഷ്ട്രയിൽ യുവാവിനെ കടുവ കൊന്നു
Monday, May 27, 2024 2:41 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വനത്തിൽ യുവാവിനെ കടുവ കടിച്ചു കൊന്നു. ഞായറാഴ്ചയാണ് സംഭവം.
സിന്ധേവാഹി തഹ്സിലിലെ ഡോംഗർഗാവ് ഗ്രാമത്തിലെ താമസക്കാരനായ പ്രഭാകർ അംബാദാസ് വെത്തേ(48) യാണ് കൊല്ലപ്പെട്ടത്.
സിന്ധേവാഹി റേഞ്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കുടുംബത്തിന് 25,000 രൂപ അടിയന്തര സഹായമായി നൽകിയെന്ന് വനംവകുപ്പ് അറിയിച്ചു.
ഇതോടെ ഈ വർഷം ഇതുവരെ ജില്ലയിൽ മനുഷ്യ-മൃഗ സംഘർഷങ്ങളിൽ ഒമ്പത് പേർ മരിച്ചതായും 2023ൽ 25 പേർ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.