മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​ർ ജി​ല്ല​യി​ലെ വ​ന​ത്തി​ൽ യുവാവിനെ ക​ടു​വ ക​ടി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

സി​ന്ധേ​വാ​ഹി ത​ഹ്‌​സി​ലി​ലെ ഡോം​ഗ​ർ​ഗാ​വ് ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ പ്ര​ഭാ​ക​ർ അം​ബാ​ദാ​സ് വെ​ത്തേ(48) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സി​ന്ധേ​വാ​ഹി റേ​ഞ്ചി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ന് 25,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തോ​ടെ ഈ ​വ​ർ​ഷം ഇ​തു​വ​രെ ജി​ല്ല​യി​ൽ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ച​താ​യും 2023ൽ 25 ​പേ​ർ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.