മഹാരാഷ്ട്രയിൽ ഇടിമിന്നലേറ്റും മരം കടപുഴകി വീണും മൂന്നുപേർ മരിച്ചു
Monday, May 27, 2024 12:11 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിലും മരം വീണുണ്ടായ അപകടങ്ങളിലും മൂന്ന് പേർ മരിച്ചു.
ശിവാജി ഗോംചലെ (35), ഓം ലക്ഷ്മൺ ഷിൻഡെ (30) എന്നിവരാണ് മഹാലങ്കി ഗ്രാമത്തിൽ വൈകിട്ട് നാലോടെ ഇടിമിന്നലിൽ മരിച്ചത്.
ശക്തമായ കാറ്റിൽ മാവ് കടപുഴകി വീണ് നിലങ്കയിലെ പഞ്ചിഞ്ചോളി സ്വദേശി ബലിറാം ഹൻമന്റെ (35) ആണ് മരിച്ചത്. ഇടിമിന്നലേറ്റ് രണ്ട് പോത്തുകളും ചത്തു.