നവജാതശിശുക്കള്‍ മരിച്ച സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി
Sunday, May 26, 2024 12:56 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അവിന്ദ് കേജരിവാള്‍. ദുരന്തത്തിന് ഉത്തരവാദികളായവരെ വെറുതേ വിടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയെന്നും കേജരിവാള്‍ അറിയിച്ചു.
അതേസമയം ബേബി കെയല്‍ ആശുപത്രി ഉടമ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പശ്ചിംവിഹാര്‍ സ്വദേശി നവീന്‍ കിച്ചി ആണ് ഒളിവിലുളളത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11ഓടെയാണ് ദാരുണസംഭവം. ആറ് നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. ആറ് കുട്ടികളെ രക്ഷപെടുത്തിയെങ്കിലും ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആശുപത്രിക്ക് തൊട്ടുതാഴെ പ്രവർത്തിക്കുന്ന ഓക്സിജന്‍ റീഫില്ലിംഗ് കേന്ദ്രത്തിൽനിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചിട്ടുണ്ട്.