ജ​യ​ല​ളി​ത ഹി​ന്ദു​ത്വ നേ​താ​വെ​ന്ന് അ​ണ്ണാ​മ​ലൈ; ദ്രാ​വി​ഡ നേ​താ​വാ​യാ​ണ് ജീ​വി​ച്ച് മ​രി​ച്ച​തെ​ന്ന് ശ​ശി​ക​ല
ജ​യ​ല​ളി​ത ഹി​ന്ദു​ത്വ നേ​താ​വെ​ന്ന് അ​ണ്ണാ​മ​ലൈ; ദ്രാ​വി​ഡ നേ​താ​വാ​യാ​ണ് ജീ​വി​ച്ച് മ​രി​ച്ച​തെ​ന്ന് ശ​ശി​ക​ല
Sunday, May 26, 2024 4:37 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത ഹി​ന്ദു​ത്വ നേ​താ​വാ​യി​രു​ന്നു​വെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളി​ൽ നി​ന്ന് എ​ഐ​എ​ഡി​എം​കെ തെ​ന്നി​മാ​റി​യെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

ഈ ​വി​ട​വ് നി​ക​ത്താ​നു​ള്ള അ​വ​സ​രം ബി​ജെ​പി​ക്ക് മു​ന്നി​ലു​ണ്ട്. ജ​യ​ല​ളി​ത ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ മാ​റ്റാ​രേ​ക്കാ​ൾ വ​ലി​യ ഹി​ന്ദു​ത്വ നേ​താ​വാ​യി​രു​ന്നി​രി​ക്കും. ബി​ജെ​പി നേ​താ​ക്ക​ള​ല്ലാ​തെ മ​റ്റൊ​രു നേ​താ​വ് ആ​ദ്യ​മാ​യി അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ജ​യ​ല​ളി​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ഹി​ന്ദു ഐ​ഡ​ന്‍റി​റ്റി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ജ​യ​ല​ളി​ത. ബി​ജെ​പി​യും ജ​യ​ല​ളി​ത നേ​താ​വാ​യ പാ​ർ​ട്ടി​യും ഒ​രു​മി​ച്ച് മ​ത്സ​രി​ക്കു​മ്പോ​ൾ ഒ​രു ഹി​ന്ദു വോ​ട്ട​ർ ഉ​റ​പ്പാ​യും ജ​യ​ല​ളി​ത​യ്ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​വ​സാ​ന​ശ്വാ​സം വ​രെ ദ്രാ​വി​ഡ നേ​താ​വാ​യാ​ണ് ജ​യ​ല​ളി​ത ജീ​വി​ച്ച​തെ​ന്ന് ജ​യ​ല​ളി​ത​യു​ടെ തോ​ഴി ശ​ശി​ക​ല പ​റ​ഞ്ഞു. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ ത​ര​ണം ചെ​യ്ത നേ​താ​വാ​ണ് അ​മ്മ. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ആ​ഘോ​ഷി​ച്ചി​രു​ന്ന നേ​താ​വാ​യി​രു​ന്നു ജ​യ​ല​ളി​ത​യെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

ദൈ​വ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത​ത്തി​ൽ മാ​ത്രം വി​ശ്വ​സി​ക്കു​ന്ന ആ​ളാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​തം. ജ​യ​ല​ളി​ത​യെ കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ് അ​ണ്ണാ​മ​ലൈ​യു​ടെ വാ​ക്കു​ക​ളി​ലെ​ന്ന് ശ​ശി​ക​ല വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<