കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Saturday, May 25, 2024 11:29 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ​യി​ലാണ് സം​ഭ​വം. ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ പു​റ​ക്കാ​ട് സ്വ​ദേ​ശി ഷെ​ഫീ​ക്കി​ന്‍റെ കൈ​യി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പു​ന​ലൂ​ർ വ​ഴി ട്രെ​യി​ൻ മാ​ർ​ഗം കൊ​ല്ല​ത്ത് എ​ത്തി​ച്ച ക​ഞ്ചാ​വ് അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആ​ല​പ്പു​ഴ​യ്ക്ക് കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് പി​ടി വീ​ണ​ത്.


ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച പൊ​ലീ​സ് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ തോ​ട്ട​പ്പ​ള്ളി സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<