തിരുവനന്തപുരം-ഡൽഹി എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
Saturday, May 25, 2024 10:54 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇന്ന് രാത്രി 7.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഫ്ളൈറ്റാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.