കനത്ത മഴയും മോശം കാലാവസ്ഥയും; പത്തിലേറെ ട്രെയിനുകൾ വൈകിയോടുന്നു
Saturday, May 25, 2024 10:23 AM IST
തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.
ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ഒന്നേമുക്കാൽ മണിക്കൂറാണ് വൈകിയോടുന്നത്. അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും മലബാര്‍ എക്സ്പ്രസ് ഒന്നേമുക്കാൽ മണിക്കൂറും തിരുപ്പതി- കൊല്ലം ട്രെയിന്‍ 20 മിനിറ്റും മൈസൂരു -കൊച്ചുവേളി ട്രെയിന്‍ 50 മിനിറ്റും ഹംസഫര്‍ എക്സ്പ്രസ് ഒന്നര മണിക്കൂറും വൈകിയോടുന്നു.
കൂടാതെ. ജയന്തി, എല്‍ടിടി കൊച്ചുവേളി ട്രെയിനുകള്‍ ആറു മണിക്കൂറും ഐലൻഡ് എക്സ്പ്രസ് ഒരുമണിക്കൂറും ഇന്റര്‍സിറ്റി 25 മിനിറ്റും മുംബൈ സിഎസ്ടി എക്സ്പ്രസ് 15 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ചുമിനിറ്റും വൈകിയോടുന്നു.