ടെ​ഹ്‌​റാ​ന്‍: ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ബ്രാ​ഹിം റെ​യ്‌​സി സ​ഞ്ച​രി​ച്ച ഹെ​ലി​ക്കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് സൈ​ന്യം വ്യ​ക്ത​മാ​ക്കി. ഹെ​ലി​ക്കോ​പ്റ്റ​ർ ഒ​രു പ​ര്‍​വ​ത​ത്തി​ല്‍ ഇ​ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

മ​റി​ച്ച് ഹെ​ലി​ക്കോ​പ്റ്റ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ ല​ക്ഷ​ണ​മൊ​ന്നും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പു​റ​ത്തു​വി​ടു​മെ​ന്നും സൈ​നി​ക ത​ല​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ട് മു​മ്പ് ക​ണ്ടട്രോ​ൾ ടവ​റും ഹെ​ലി​ക്കോ​പ്റ്റ​​റി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹെ​ലി​ക്കോ​പ്റ്റ​റി​ന്‍റെ പാ​ത​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. വെ​ടി​യു​തി​ര്‍​ത്ത​തി​ന്‍റെ ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി സൈ​ന്യം വ്യ​ക്ത​മാ​ക്കി.