തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 79-ാം പി​റ​ന്നാ​ള്‍. പ​തി​വ് പോ​ലെ ഇ​ക്കു​റി​യും ആ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​കി​ല്ല. രാ​വി​ലെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തമിഴ് സൂപ്പര്‍താരം കമല്‍ഹാസനടക്കം നിരവധിപേർ അ​ദ്ദേ​ഹ​ത്തി​ന് ആശംസകള്‍ നേര്‍ന്നു.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ്ര​കാ​രം മാ​ര്‍​ച്ച് 21നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​നം. എ​ന്നാ​ല്‍ ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം ത​ന്‍റെ യ​ഥാ​ര്‍​ഥ ജ​ന്മ​ദി​നം മേ​യ് 24നാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മു​ണ്ട​യി​ല്‍ കോ​ര​ന്‍ - ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1945 മേ​യ് 24ന് ​ക​ണ്ണൂ​രി​ലെ പി​ണ​റാ​യി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കു​മ്പോ​ള്‍ കെ​എ​സ്എ​ഫി​ന്‍റെ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി. 1964 ല്‍ ​സി​പി​എം രൂ​പം കൊ​ണ്ട വ​ര്‍​ഷ​മാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി അം​ഗ​മാ​കു​ന്ന​ത്.

1970ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍, 26-മ​ത്തെ വ​യ​സി​ല്‍ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 18മാ​സം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍​ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടു.1991 ല്‍ ​വീ​ണ്ടും കൂ​ത്തു​പ​റ​മ്പി​ല്‍ നി​ന്നും 96-ല്‍ ​പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2016ലും 2021 ​ലും ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി. 2016 തൊ​ട്ട് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ശ​നിയാ​ഴ്ച എ​ട്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വും.