പന്തീരാങ്കാവ് ഗാർഹിക പീഡനം; യുവതി മൊഴി രേഖപ്പെടുത്തി
Thursday, May 23, 2024 11:55 PM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ നിർണായക നീക്കവുമായി പോലീസ്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപിൽ യുവതി മൊഴി രേഖപ്പെടുത്തി.
ജർമനിയിലേക്ക് കടന്ന പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകി.
ഇന്റർപോൾ മുഖേന പോലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം. പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.