മേയർ - കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; എടിഓയെ സ്ഥലം മാറ്റി
Thursday, May 23, 2024 11:38 PM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ഉള്‍പ്പെട്ട ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസർ മുഹമ്മദ് ബഷീറിനെ കട്ടപ്പനയ്ക്ക് സ്ഥലം മാറ്റി. ആര്‍ടിഒ നടത്തിയ പരിശോധനയിൽ ബസ് വേഗപ്പൂട്ടില്ലാതെയാണ് മാസങ്ങളായി സർവീസ് നടത്തിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു.
മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലേക്കാണ് സര്‍വീസ് നടത്തിയത്. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന.
കേസിൽ മേയർ അര്യ രാജേന്ദ്രന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.