വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
Thursday, May 23, 2024 10:49 PM IST
കല്‍പ്പറ്റ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ആളെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ നൂൽപ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്.
ട്രഞ്ച് കടന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് വാസുവിനെ അടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസുവിനെ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനത്തില്‍ നിന്ന് കാട്ടാനകള്‍ വരുന്നത് തടയുന്നതിനായി സ്ഥാപിച്ച ട്രഞ്ച് മറികടന്നാണ് ആനകൾ നാട്ടിൽ എത്തുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.