ഛത്തീസ്ഗഡിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
Thursday, May 23, 2024 9:56 PM IST
റായ്പുർ: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരാണെന്ന് വ്യക്തമായിട്ടില്ല. രാവിലെ 11 മുതൽ ആംഭിച്ച ഏറ്റുമുട്ടൽ വൈകുന്നേരം വരെ തുടർന്നു. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
ബസ്തർ, നാരായൺപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഇന്ദ്രാവതി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
ആക്രമണം നടന്ന സ്ഥലത്തു നിന്ന് ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.