ദേശീയ പാതയിലെ ഗതാഗത കുരുക്ക്; പരിശോധിക്കാൻ മന്ത്രി നേരിട്ടിറങ്ങും
Thursday, May 23, 2024 6:04 PM IST
തിരുവനന്തപുരം: ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിശോധിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നേരിട്ടിറങ്ങുന്നു. തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതകുരുക്ക് പരിശോധിക്കാനാണ് മന്ത്രി വെള്ളിയാഴ്ച എത്തുന്നത്.
രാവിലെ പത്തിന് ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങും. പരിശോധനയില്‍ കളക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിയെ അനുഗമിക്കും.
ഗതാഗതകുരുക്കിന്റെ യഥാര്‍ഥ പ്രശ്നമെന്നത് പരിശോധിക്കുന്നതിനായാണ് മന്ത്രി നേരിട്ട് എത്തുന്നതെന്ന് മോട്ടോർ വാഹന അധികൃതർ പറഞ്ഞു.