മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 15 പേര്‍ക്ക് പരിക്ക്
Thursday, May 23, 2024 3:35 PM IST
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലെ വ്യവസായ യൂണിറ്റില്‍ വന്‍ സ്ഫോടനം. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് കോംപ്ലക്സിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്ക്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തിന് പിന്നാലെ വിവിധ പ്ലാന്റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുകപടലങ്ങള്‍ നിറഞ്ഞു.
അപകടത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് വിവിധ കെട്ടിടങ്ങളിലായി നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടകാരണം നിലവില്‍ വ്യക്തമല്ല.