സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ
Thursday, May 23, 2024 12:16 PM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,600 രൂപയിലെത്തി.
തിങ്കളാഴ്ച 400 രൂപ ഉയർന്ന ശേഷം ചൊവ്വാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വില മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1,280 രൂപയാണ് പവനു കുറഞ്ഞത്.
അന്താരാഷ്ട്രവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 2370 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.26 ഉമാണ്.
അതേസമയം, വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. മൂന്ന് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.