മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു, പ്രതിഷേധവുമായി നാട്ടുകാർ
Thursday, May 23, 2024 10:24 AM IST
ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ രണ്ടു പശുക്കളെ കടിച്ചുകൊന്നു. പെരിയവരൈ ലോവര്‍ ഡിവിഷനിലാണ് കടുവയെത്തിയത്. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്.
ഇതു രണ്ടാംതവണയാണ് കടുവയെ ഈ പ്രദേശത്ത് കണ്ടെത്തുന്നത്. പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങൾ സ്ഥിരമായി മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടും പ്രശ്നപരിഹാരത്തിനു നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്. അതേസമയം, കടുവയെ കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.