പ​ത്ത​നം​തി​ട്ട: ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യെ​ന്ന് പ​രാ​തി. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലാ​ണ് ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി​യി​ട്ട​ത്.

ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​റി​നെ​തി​രെ​യാ​ണ് പ​രാ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ബ​സ് നി​ര്‍​ത്തി​യ​ശേ​ഷം യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു.

ബ​സ് റോ​ഡി​ന് ന​ടു​ക്കാ​ണ് കി​ട​ക്കു​ന്ന കാ​ര്യം നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ഡ്രൈ​വ​ര്‍‌‌‌ ബ​സ് മാ​റ്റി​യി​ടാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ​തി​വാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത.