നടുറോഡില്‍ ബസ് നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പരാതി
Wednesday, May 22, 2024 3:05 PM IST
പത്തനംതിട്ട: നടുറോഡില്‍ ബസ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പരാതി. പുനലൂര്‍-മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടത്.
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറിനെതിരെയാണ് പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റോഡിന്റെ മധ്യഭാഗത്ത് ബസ് നിര്‍ത്തിയശേഷം യാത്രക്കാര്‍ക്കൊപ്പം ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു.
ബസ് റോഡിന് നടുക്കാണ് കിടക്കുന്ന കാര്യം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവര്‍ ബസ് മാറ്റിയിടാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പതിവായി അപകടം നടക്കുന്ന സ്ഥലമാണ് പുനലൂര്‍-മൂവാറ്റുപുഴ പാത.