കരിപ്പൂരില്‍ 3.41 കോടിയുടെ സ്വര്‍ണം പിടിച്ചു; ആറുപേർ അറസ്റ്റിൽ
Wednesday, May 22, 2024 1:55 PM IST
കോഴിക്കോട്: കരിപ്പൂരില്‍ വന്‍സ്വര്‍ണ വേട്ട. യാത്രക്കാരില്‍നിന്ന് 4.82 കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതിന് 3.41 കോടി വിലവരും. നാലു സ്ത്രീകള്‍ അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്. ഇന്നു പുലർച്ചെയാണ് സ്വർണവേട്ട നടന്നത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണത്തിനു വില കുതിച്ചുകയറാന്‍ തുടങ്ങിയതോടെ വന്‍തോതിലാണ് സ്വര്‍ണം വിമാനത്താവളം വഴി കടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും കോടികളുടെ സ്വര്‍ണം ഇവിടെ നിന്ന് പിടികൂടിയിരുന്നു.