ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
Wednesday, May 22, 2024 1:38 PM IST
ബംഗളൂരു: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖില്‍ സാബുവിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച സര്‍ജാപുരയിലെ പ്രധാന റോഡില്‍വച്ചാണ് സംഭവം. ബൈക്കില്‍ കാറിനെ പിന്തുടര്ന്നെത്തിയ അക്രമി കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നു
ചില്ല് ദേഹത്ത് തറച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. സംഭവത്തില്‍ ബംഗളൂരു സ്വദേശി ജഗദീഷിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.