വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: ജോ​ര്‍​ജി​യ​യി​ലെ അ​ല്‍​ഫാ​രെ​റ്റ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ര്യ​ന്‍ ജോ​ഷി, ശ്രി​യ അ​വ​സ​ര​ള, അ​ന്‍​വി ശ​ര്‍​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ര്യ​നും ശ്രി​യ​യും സം​ഭ​വ​സ്ഥ​ല​ത്തും അ​ന്‍​വി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയാണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ റി​ത്വ​ക് സോ​മേ​പ​ള്ളി, മു​ഹ​മ്മ​ദ് ലി​യാ​ക്ക​ത്ത് എ​ന്നി​വ​ര്‍ അ​ല്‍​ഫ​റെ​റ്റ​യി​ലെ നോ​ര്‍​ത്ത് ഫു​ള്‍​ട്ട​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​ല്‍​ഫ​റെ​റ്റ ഹൈ​സ്‌​കൂ​ളി​ലെ​യും ജോ​ര്‍​ജി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. യു​ജി​എ ശി​ക്കാ​രി ഡാ​ന്‍​സ് ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു ശ്രീ​യ. ഗാ​യി​ക​യാ​യി​രു​ന്നു അ​ന്‍​വി ശ​ര്‍​മ. ഈ ​മാ​സം 14ന് ​ആ​ണ് സം​ഭ​വം. അ​മി​ത​വേ​ഗ​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം, അ​രി​സോ​ണ​യി​ലെ ലേ​ക് പ്ല​സ​ന്‍റിനു സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നു​ള്ള ര​ണ്ട് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചി​രു​ന്നു.