എംഡിഎംഎയുമായി യുവാവ് പിടിയില്‍
Wednesday, May 22, 2024 6:25 AM IST
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്ന യുവാവ് പിടിയില്‍. താമരശേരി അടിവാരം പഴയേടത്ത് വീട്ടില്‍ നൗഷാദ് (41) നെയാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അടിവാരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎയും പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘംമാണ് പ്രതിയെ പിടികൂടിയത്.
ചെന്നൈയില്‍ നിന്നാണ് പ്രതി ലഹരി ഉല്പന്നങ്ങള് എത്തിച്ചത്. വില്‍പ്പനക്കായി ഇയാളുടെ കീഴില്‍ കോഴിക്കോടും വയനാട്ടിലും മലപ്പുറത്തും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.