താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
Wednesday, May 22, 2024 5:31 AM IST
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തും. കഴിഞ്ഞയാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിന് ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്ക്കായാണ് വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് തിരിച്ചറിയൽ പരേഡ് നടത്തുക. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതി അനുമതി നൽകിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.