ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
Wednesday, May 22, 2024 4:58 AM IST
കൊല്ലം: ശുചിമുറിയിൽ മൊബൈൽ കാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം. ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് കോടതി ജാമ്യം അനുവദിച്ചത്.
തെന്മലയിലെ ടേക്ക് എ- ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ശുചിമുറിയിലായിരുന്നു പ്രതി കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. പ്രതിയാണ് ഈ ശൂചിമുറിയുടെ നടത്തിപ്പുകാരൻ.
പരാതി ലഭിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും ഐടി നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ ഇയാൾ കൈമാറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.