പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ ത​ക​ർ​ത്ത് എം​എ​ൽ​എ
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ ത​ക​ർ​ത്ത് എം​എ​ൽ​എ
Wednesday, May 22, 2024 12:37 AM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന എം​എ​ൽ​എ വോ​ട്ടിം​ഗ് മെ​ഷി​ൻ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ആ​ന്ധ്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ എം​എ​ൽ​എ പി​ന്നെ​ല്ലി രാ​മ​കൃ​ഷ്ണ റെ​ഡ്ഡി​യാ​ണ് അ​തി​ക്ര​മം കാ​ണി​ച്ച​ത്.

മേ​യ് 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. എം​എ​ൽ​എ ഏ​ഴ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ (ഇ​വി​എം) ന​ശി​പ്പി​ച്ച​താ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഈ ​അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി ആ​രോ​പി​ച്ചു.


വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ച്ചേ​ർ​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ പി​ന്നെ​ല്ലി രാ​മ​കൃ​ഷ്ണ റെ​ഡ്ഡി പ​ല്വാ​യ് ഗേ​റ്റ് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​തും യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ ത​ക​ർ​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

അ​തേ ദി​വ​സം ത​ന്നെ, പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തു​നി​ന്ന​വ​രെ മ​റി​ക​ട​ന്ന എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്ത​തി​ന് ഒ​രാ​ൾ​ക്ക് മ​ർ​ദ​ന​വു​മേ​റ്റി​രു​ന്നു. വോ​ട്ട​റു​ടെ മു​ഖ​ത്ത് എം​എ​ൽ​എ അ​ടി​ക്കു​ന്ന​തും ഇ​യാ​ൾ എം​എ​ൽ​എ​യെ തി​രി​കെ അ​ടി​ക്കു​ന്ന​തും തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളെ വ​ള​ഞ്ഞി​ട്ട് ത​ല്ലു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<