പകര്‍ച്ചവ്യാധി പ്രതിരോധം; കണ്ട്രോള് റൂം ഉടൻ ആരംഭിക്കും
Tuesday, May 21, 2024 9:30 PM IST
തിരുവനന്തപുരം: പടർന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്.
കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മണ്‍സൂണ്‍ ആരംഭിക്കുന്നതിനാൽ സ്റ്റേറ്റ് കണ്ട്രോള് റൂം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ആര്‍ടി നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം.
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണമെന്നും മഴ ശക്തമായതിനാൽ ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.