ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
Tuesday, May 21, 2024 8:25 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് സർക്കുലർ ഇറക്കിയതിൽ നിരുപാധിക ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ.
ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹയർസെക്കൻഡറി ഡയറക്ടർ സത്യവാങ്മൂലം നൽകി. ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടന്നു ഇറക്കിയ സർക്കുലർ കഴിഞ്ഞ ദിവസം ഹയർസെക്കൻഡറി ഡയറക്ടർ പിൻവലിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ക്ഷമാപണം നടത്തിയത്. ഇതിനിടെ അധ്യാപക സ്ഥലം മാറ്റം സംബന്ധിച്ച് ട്രൈബ്യൂണലിനു മുന്നിൽ വന്ന കോടതിയലക്ഷ്യ കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.