സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
Tuesday, May 21, 2024 8:05 PM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ തള്ളിയ രണ്ട് പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി.
പ്രഫ.പി.രവീന്ദ്രൻ, പ്രഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദേശം നൽകിയത്. മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് റിട്ടേണിംഗ് ഓഫീസർ ഇരുവരുടെയും പത്രികകൾ തള്ളിയിരുന്നു.
ഈ പത്രികകൾ സ്വീകരിക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദേശം നൽകി.
കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്കി.