ഭക്ഷ്യസുരക്ഷാ പരിശോധന; കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 4.05 കോടി രൂപ
Tuesday, May 21, 2024 5:06 PM IST
തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ 4.05 കോടി രൂപ പിഴ ഈടാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിശോധനയിലും പിഴ തുകയിലും വൻ വർധനവ് ഉണ്ടായെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം 65,432 പരിശോധനകള്‍ നടത്തി. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കെടുത്തതായി മന്ത്രി അറിയിച്ചു. ഏലയ്ക്ക, ശര്‍ക്കര തുടങ്ങിയ നിര്‍മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്പെഷല്‍ സ്ക്വാഡ് പരിശോധിച്ചു.
ഷവര്‍മ നിര്‍മാണ വിതരണ ക്രേന്ദ്രങ്ങളില്‍ 589 പരിശോധനകളും സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വയ്പിച്ചു.
ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി 5276 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാല്‍ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളില്‍ ലേബല്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 791 പരിശോധനകള്‍ പൂര്‍ത്തിയാക്കി.