കോ​ല്‍​ക്ക​ത്ത: ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ഭി​ജി​ത്ത് ഗം​ഗോ​പാ​ധ്യ​ക്കെ​തി​രേ ന​ട​പ​ടി. ഗം​ഗോ​പാ​ധ്യ​ക്ക് 24 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ചാ​ര​ണ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​നി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വീ​ഴ്ച ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

മേ​യ് 15ന് ​ഹാ​ല്‍​ദി​യ​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍​വ​ച്ച് ഗം​ഗോ​പാ​ധ്യ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. 10 ല​ക്ഷം രൂ​പ ആ​ണോ മ​മ​ത​യു​ടെ വി​ല​യെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ബം​ഗാ​ളി​ലെ തം​ലൂ​ക്ക് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഗം​ഗോ​പാ​ധ്യ. ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ഗം​ഗോ​പാ​ധ്യ സ്ഥാ​നം രാ​ജി​വ​ച്ച ശേ​ഷ​മാ​ണ് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.