നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ വി​മ​ർ​ശി​ച്ച് ജോ ​ബൈ​ഡ​ൻ
നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ വി​മ​ർ​ശി​ച്ച് ജോ ​ബൈ​ഡ​ൻ
Tuesday, May 21, 2024 2:50 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​ഭ്യ​ർ​ഥ​ന​യെ അ​പ​ല​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ഇ​സ്ര​യേ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ടി​നു​ള്ള ഐ​സി​സി പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​പേ​ക്ഷ അ​തി​രു​ക​ട​ന്ന​താ​ണെ​ന്ന് ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ​യ്‌​ക്കെ​തി​രാ​യ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക എ​പ്പോ​ഴും ഒ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹേ​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള കോ​ട​തി​യു​ടെ നീ​ക്കം ഗാ​സ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഐ​സി​സി പ്രോ​സി​ക്യൂ​ട്ട​റു​ടെ ശ്ര​മ​ത്തെ അ​മേ​രി​ക്ക ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


നേ​ര​ത്തെ, നെ​ത​ന്യാ​ഹു​വി​നും ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റി​നും ഹ​മാ​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് ഐ​സി​സി പ്രോ​സി​ക്യൂ​ട്ട​ർ ക​രീം ഖാ​ൻ അ​റ​സ്റ്റ് വാ​റ​ണ്ട് തേ​ടി​യി​രു​ന്നു. 2002-ൽ ​സ്ഥാ​പി​ത​മാ​യ ഐ​സി​സി​യി​ൽ അ​മേ​രി​ക്ക​യോ ഇ​സ്ര​യേ​ലോ അം​ഗ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<