ഡോ. കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം ബി​ലീ​വേ​ഴ്‌​സ് സ​ഭ ആ​സ്ഥാ​ന​ത്ത്
ഡോ. കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം ബി​ലീ​വേ​ഴ്‌​സ് സ​ഭ ആ​സ്ഥാ​ന​ത്ത്
Monday, May 20, 2024 12:44 PM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭാ​ധ്യ​ക്ഷ​ന്‍ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ പ്ര​ഥ​മ​ന്‍) മൃ​ത​ദേ​ഹം തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ലെ സ​ഭ ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ ഭൗ​തി​ക​ശ​രീ​രം കഴിഞ്ഞദിവസം പു​ല​ര്‍​ച്ചെ​യാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട വി​ലാ​പ​യാ​ത്ര ആ​ല​പ്പു​ഴ വ​ഴി​യാ​ണ് സ്വ​ദേ​ശ​മാ​യ നി​ര​ണ​ത്തെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാഅ​തി​ര്‍​ത്തി​യാ​യ വീ​യ​പു​ര​ത്ത് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി. കെ. ​പി. യോ​ഹ​ന്നാ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ നി​ര​ണ​ത്ത് വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം എ​ത്തി​ച്ചു. നി​ര​ണം സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​പ്പോ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.


സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം ഭാ​ഗം പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം തി​രു​വ​ല്ല​യി​ലേ​ക്ക് വി​ലാ​പ​യാ​ത്ര തു​ട​ര്‍​ന്നു. ക​ട​പ്ര വ​ഴി തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി കോ​ര്‍​ണ​റി​ല്‍ തി​രു​വ​ല്ല പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ആ​ന്‍റോ ആ​ന്‍റണി എം​പി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​നു ജോ​ര്‍​ജ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീയ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

രാ​ത്രി​യി​ല്‍ കു​റ്റ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ലെ​ത്തി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ബി​ലീ​വേ​ഴ്‌​സ് ക​ണ്‍​വ​ന്‍​ഷ​ൻ സെ​ന്‍ററി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​തു​റ​ക​ളി​ല്‍​പെ​ട്ട​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​.

ചൊവ്വാഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യു​ടെ ഏ​ഴാം​ഘ​ട്ടം ആ​രം​ഭി​ക്കും. 10​ന് ബി​ലീ​വേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ഭൗ​തി​ക​ശ​രീ​രം കൊ​ണ്ടു​വ​രും. പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​സ്‌​കാ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<