കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. ഒ​രു മാ​സ​ത്തി​നി​ടെ വേ​ങ്ങൂ​രി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത് 221 പേ​ർ​ക്കാ​ണ്. 31 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​ത്തി​ൽ​നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. തു​ട​ർ​ന്ന് ഊ​ർ​ജി​ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ​ത്.

വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ധ​ന സ​മാ​ഹ​ര​ണം തു​ട​രു​ക​യാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ചെ​ല​വാ​യ​ത്.

ക​ള​മ​ശേ​രി, നെ​ടു​മ്പാ​ശേ​രി, ആ​ലു​വ, മ​ട്ടാ​ഞ്ചേ​രി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ മ​ജി​സ്‌​ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.