മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
Sunday, May 19, 2024 5:26 AM IST
തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നല്‍കാത്തതിന്റെ പേരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന് വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരാണ് പിടിയിലായത്.
വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധന്, ഉണ്ണികൃഷ്ണന്, ബാബു എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. പ്രതികൾ മദ്യം ആവശ്യപ്പെട്ടെങ്കിലും വെട്ടേറ്റവർ മദ്യം നൽകിയില്ല.
തുടർന്ന് വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നാലെ മൂന്നുപേരെയും പ്രതികള്‍ വാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.